Wednesday, July 12, 2006

കള്ള്‌ ഷാപ്പു മീന്‍ കറി

മീന്‍ - 1/2 കിലോ
മുളകു പൊടി - 2 റ്റീ സ്പൂണ്‍
മല്ലി പൊടി - 4 tsp
വെളുത്തുള്ളി - 5 (ചെറുതായി മുറിചതു)
സവാള – 3-4 എണ്ണം(നീളത്തില്‍ മുറിചതു)
ഉലുവ - 1/4 tsp
കൊടം പുളി - 2-3 കഷ്ണം
കുരുമുളകു പൊടി - 1/4 tsp
എണ്ണ - 3-4 tsp
ഉപ്പ്‌ - 3 tsp
തക്കാളി- 2-3 എണ്ണം(ചെറുതായി മുറിചതു)
കറിവേപ്പില -10 എണ്ണം

 • മുളകു പൊടി, മല്ലി പൊടി, ഉപ്പ്‌ എന്നിവ അല്‍പ്പം വെള്ളം ചേര്‍ത്ത്‌ വെക്കുക.
 • ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക.
 • ബ്രൌണ്‍ നിറം ആകുന്നതു വരേ ഉലുവ എണ്ണയില്‍ വഴട്ടുക.
 • വെളുത്തുള്ളി ചേര്‍ത്ത്‌ 2 മിനിറ്റ്‌ ഇളക്കുക.
 • സവാള ചേര്‍ത്ത്‌ വീണ്ടും ഇലക്കുക.
 • തക്കാളി ചേര്‍ത്തു വീണ്ടും ഫ്രൈ ചെയ്യുക.
 • 5-6 മിനിട്ടു കഴിഞ്ഞു ആദ്യം ഉണ്ടാക്കിയ പേസ്റ്റ്‌ ചേര്‍ക്കുക. തീ കുറചു നന്നായി 5-10 മിനിറ്റ്‌ എന്ന തെളിഞ്ഞു വരുന്നതു വരെ ഇളക്കുക.
 • 3-4 കപ്പ്‌ വെള്ളം ചേര്‍ത്ത്‌, ഇളക്കി, തിളപ്പിക്കുക.
 • വെള്ളം തിളച്ചാല്‍, മീനും കൊടമ്പുളിയും ചേര്‍ക്കുക.
 • 10-15 മിനുട്ടിനു ശേഷം, ഗ്രേവി കട്ടിയായി കടും ബ്രൌണ്‍ നിറത്തില്‍ ആകും.
 • കുരുമുക്‌ പൊടി ചേര്‍ക്കുക.
മീന്‍ ആയിക്കഴിഞ്ഞാല്‍ ഇളക്കരുത്‌.
 • കരിവെപ്പില ചേര്‍ക്കുക.

Enjoy!!!!!!

14 Comments:

Blogger വാറ്റുകാരന്‍ said...

കള്ള്‌ ഷാപ്പു മീന്‍ കറി

10:20 AM, July 21, 2006  
Anonymous Anonymous said...

ഉം നടക്കട്ടെ നടക്കട്ടെ..

2:29 AM, August 08, 2006  
Blogger കുറുമാന്‍ said...

ഈ മീങ്കറി ഷാപ്പില്‍ ഉണ്ടാക്കി വെച്ചാല്‍ വൈകുന്നേരം പോവുമ്പോള്‍ വീട്ടിലേക്ക് കൊണ്ടുപോകാം......

കാരണം മല്ലിപൊടിയുടെ സഹിക്കാന്‍ പറ്റാത്ത കുത്ത് തന്നെ. മീന്‍ എന്താണെന്നു പറഞ്ഞതുമില്ല.

വാറ്റുകാരോ, ഒന്നുകൂടി പരിശോദിക്കൂ, മല്ലിപൊടി കൂടുതലല്ലേന്ന്.

2:42 AM, August 08, 2006  
Blogger വക്കാരിമഷ്‌ടാ said...

ഇന്നലത്തെ എന്റെ അരച്ചട്ടി സാമ്പാറിന് ഞാന്‍ രണ്ട് ടീസ്പൂണ്‍ മല്ലിപ്പൊടിയിട്ടല്ലോ കുറുമന്നേ.

ശരിയാ... മീനേ, താ

2:45 AM, August 08, 2006  
Blogger ദില്‍ബാസുരന്‍ said...

കള്ള് ഷാപ്പില്‍ കയറാന്‍ വയ്യ. എന്നാലൊട്ട് മീങ്കറി വേണം താനും.

എനിക്ക് ആശ്വാസമായി!

2:59 AM, August 08, 2006  
Blogger ഗന്ധര്‍വ്വന്‍ said...

വാറ്റുകാരന്‍ തങ്കപ്പാ?
താനിവിടേയും എത്തിയോ?.
വാറ്റുകാരന്‍ എന്തിന്‌ കള്ളുഷാപ്പിലെ മീങ്കറി വക്കുന്നു?.
മുട്ട പുഴുങ്ങുന്നതെങ്ങിനേയെന്ന്‌ പറഞ്ഞു തരിക.
കൂട്ടത്തില്‍ കടലപ്പുഴുക്കുണ്ടാക്കുന്നതെങ്ങിനേയെന്നും.

ഓര്‍ക്കുക:-
പണ്ടൊരിക്കല്‍ ഈശോ പച്ചവെള്ളത്തെ വീഞ്ഞാക്കി
നീയോ വീഞ്ഞിനെ കൂടിക്കുനവന്റെ കുടുമ്പത്തിന്റെ തോരാ കണ്ണുനീര്‍ വെള്ളമാക്കി മാറ്റുന്നു.

ഒന്നു എക്സോ തെര്‍മിക്‌ റിയാക്ഷന്‍ മറ്റേത്‌ എന്‍ഡ്‌ ഓഫ്‌ തെര്‍മിക്‌ റിയാക്ഷന്‍ -

അതുകൊണ്ടിതാണ്‌ കലികാലത്തിന്റെ അടയാളം എന്നു ഞാന്‍ പറയട്ടെ.

3:01 AM, August 08, 2006  
Blogger ഇത്തിരിവെട്ടം|Ithiri said...

മല്ലിപ്പൊടി കൂടുതല്‍ തന്നെ - പിന്നെ മല്ലിപ്പൊടിയുടെ കുത്ത് ഒഴിവാക്കാന്‍ മല്ലിപ്പൊടി ഒന്നു വറുത്താല്‍ പോരെ..

ഇതു ഷാപ്പില്‍ പോവാത്തവര്‍ക്കും കഴിക്കാമല്ലോ?

3:03 AM, August 08, 2006  
Blogger saptavarnangal said...

വാറ്റുകാ‍രാ..,
മീന്‍ കറിയായോ..??
എന്നാല്‍ ഒരു കപ്പയും മീന്‍ കറിയും ഒരു കുപ്പിയും പോരട്ടെ!

3:07 AM, August 08, 2006  
Blogger സുമാത്ര said...

പാചക ക്ലാസ്സ് നന്നായീ.. പക്ഷേ ഈ പേസ്റ്റ് എങ്ങനെ ഉണ്ടാക്കും എന്നാലോചിച്ചിരിക്കുകയായിന്നു. അതോ കോള്‍ഗേറ്റോ ക്ലോസപ്പോ വെച്ച് അഡ്ജ്സസ്റ്റ് ചെയ്താലോ..?

3:23 AM, August 08, 2006  
Blogger കുട്ടന്മേനൊന്‍::KM said...

വാറ്റുകാരാ.. കള്ളുഷാപ്പുമീങ്കറിയില്‍ മല്ലിപ്പൊടിയോ തക്കാളിയൊ ചേര്‍ക്കുന്നത് ആദ്യമായിട്ടാണ് അറിയുന്നത്.ഇത് ഏത് ഭാഗത്തെ കള്ളു ഷാപ്പിലെയാണ് ? മല്ലിപ്പൊടിയും തക്കാളിയും ചേര്‍ത്താല്‍ മീങ്കറിയില്‍ എരി കുറയുകയും പെട്ടന്ന് കേടാവുകയും ചെയ്യും. തക്കാളിചേര്‍ത്ത മീങ്കറി കഴിച്ചാല്‍ കള്ള് പോയപോലെ തിരിച്ചിറങ്ങുമെന്ന് വിദഗ്ദമൊഴി..നടക്കട്ടെ..നടക്കട്ടെ..

9:39 AM, August 13, 2006  
Blogger രാജാവു് said...

ഇതിപ്പം കുറുമാനോടു ചോദിചു് മനസ്സിലാക്കികൊള്ളാം.
ഏല്ലാം കുട്ടന്‍ നായര്‍ക്കു് വിട്ടു കൊടുത്തേക്കാം.
അല്പം മത്സ്യം രുചിക്കാന്‍ എന്താ വഴി.?

10:47 AM, August 13, 2006  
Blogger വാറ്റുകാരന്‍ said...

കുറുമാന്‍...
മല്ലിപൊടി കൂടുതലായി തോന്നിയില്ല.

വക്കാരിമഷ്ടാ....
മീന്‍ - സ്രാവ്‌

kuttamenon ...
ഇത് ഏത് ഭാഗത്തെ കള്ളു ഷാപ്പിലെയാണ് എന്നതിനു എനിക്കു ഉത്തരമില്ല.ഇതു നെറ്റില്‍ നിന്നും കിട്ടിയ ഒരു പാചക കുറിപ്പാ. എത്ര authentic ‌ ആന്നെന്നറിയില്ല.പക്ഷെ ഉണ്ടാക്കിയപ്പോള്‍ നന്നായിരുന്നു.


മറ്റു ഷാപ്പു വിഭവങ്ങല്‍ ഉണ്ടാക്കന്‍ അറിയുന്നവര്‍ ദയവയി recipe പോസ്റ്റ്‌ ചെയ്യുമല്ലൊ...

10:26 AM, August 14, 2006  
Blogger കുട്ടന്മേനൊന്‍::KM said...

ഒരു കള്ളുഷാപ്പിലെ മീന്‍ കറിയുടെ പാചകവിധി താഴെക്കൊടുക്കുന്നു.
1. മീന്‍ (1/2 കിലൊ.അയില,ചാള, ദശുള്ള ചെറിയ മീന്‍.)
2. മുളക് പൊടി ( 2 റ്റിസ്പൂണ്‍)
3. വറ്റല്‍ മുളക് (4 എണ്ണം)
4. കറിവേപ്പില ആവശ്യത്തിന്.
5. മഞ്ഞള്‍ പൊടി.(1/2 ടിസ്പൂണ്‍)
6. വെളിച്ചെണ്ണ. (ആവശ്യത്തിന്)
7. പച്ച വാളന്‍പുളി (4 എണ്ണം പുഴുങ്ങി പിഴിഞ്ഞ് ചാറെടുക്കുക) / 4 കഷണം കുടമ്പുളി.
പാചക വിധി.
മണ്‍ചട്ടി അടുപ്പത്ത് വെച്ച് വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായാല്‍ വറ്റല്‍ മുളക് ചേര്‍ക്കുക. പിന്നീട് വേപ്പില . മഞ്ഞള്‍ പൊടി ചേര്‍ത്തിളക്കുക. പിന്നീട് മുളക്പൊടി ചേര്‍ക്കുക. തീകുറച്ച് മുളക് മൂക്കുന്നതുവരെ കാക്കുക. പിന്നീട് വാളന്‍പുളിയുടെ വെള്ളമോ കുടമ്പുളിയോ ചേര്‍ക്കുക. അത്യാവശ്യത്തിന് വെള്ളം ചേര്‍ത്ത് തിളക്കുന്നതു വരെ കാത്തു നില്ക്കുക. തിളച്ചാല്‍ അത്യാവശ്യത്തിന്‍ ഉപ്പും ചേര്‍ത്ത് മീന്‍ ചേര്‍ക്കുക. ഈ കറി രണ്ടുമൂന്നു ദിവസം വരെ കേടാവാതെ ഇരിക്കും. ഈ കൂട്ടു തന്നെ വെള്ളം കുറച്ച് വറ്റിച്ചെടുത്താല്‍ പിന്നീട് തേങ്ങാപ്പാല്‍ ചേര്‍ത്ത് മറ്റൊരു തരം കറിയാക്കാം.

8:02 AM, August 17, 2006  
Blogger ചക്കര said...

കള്ള് ഷാപ്പിലെ കൊഴി/മുയല്‍ വെവിച്ചത്:

കൊഴി/മുയല്‍ : 2 കിലൊ
തേങ്ങ സാമന്യം വലുത് : 1
ചെറിയ ഉള്ളി : അര കിലൊ
ഇഞ്ജി : 2 വിരല്‍ നീളത്തില്
വറ്റല്‍ മുളക്: രുചിക്ക് അനുസരിച്ച്
‍പച്ചമുളക്: രുചിക്ക് അനുസരിച്ച്
വെളുത്തുള്ളി:വലിയത് 15 അല്ലി
കൊഴി മസാല ക്കൂട്ട് : 1 റ്റി എസ് പി
മല്ലി (മുഴുവനായുള്ളത് ):5 റ്റി എസ് പി
ഉണ്ടാക്കുന്ന വിധം:-

ഭാഗം 1

കോ‍ഴി ചെറിയ കഷ്ന്ണങ്ങളാക്കി കഴുകി വെള്ളം ഊറാന്‍ വയ്ക്കുക.
ചുരണ്ടിയ തെങ്ങ ഇരുംബ് ചട്ടിയില്‍ കുറഞ്ഞ തീയില്‍ ചെറിയ തവിട്ടു നിറം ആകുംവരെ വറുക്കുക.അതിലെക്ക് ഉണക്ക മുളക്,അല്പം മഞ്ഞള്‍ പിന്നെ മുളകിന്റെ മണം വരുംബൊള്‍ മല്ലി, മസാലക്കൂട്ട് എന്നിവ ചെര്‍ക്കാം. തണുത്ത ശേഷം നേര്‍മ്മയായി വെള്ളം (!)അധികമാകതെ അരച്ചെടുക്കുക.

ഭാഗം 2

അരിഞ്ഞ് വച്ച ഉള്ളിയും പച്ച മുളകും എണ്ണയില്‍ മൂപ്പിക്കുക.പകുതി ആകുംബൊള്‍ വെളുത്തുള്ളി,കറിവേപ്പില ഇഞ്ജി ചെര്‍ക്കാം.നല്ലൊണ്ണം മൊരിഞ്ഞ് വരുംബൊള്‍ കഴുകി വച്ച മാംസം ചേര്‍ക്കുക ആവശ്യത്തിന് ഉപ്പും. വെള്ളം കംബ്ലീറ്റായി വറ്റുംബൊള്‍ അരപ്പ് ചെര്‍ക്കാം. മൂടി വെച്ച് കുക്കാം..ചട്ടിയുടെ അടിയില്‍ പിടിച്ചു - പിടിച്ചില്ല എന്നാകുംബൊള്‍ സേവിക്കാം. ബെസ്റ്റ് കൂട്ട് കപ്പ, അപ്പെറ്റൈസര്‍ ഫിറ്റ് ചെയ്താല്‍ ടേസ്റ്റ് 50% വരെ വര്‍ധിക്കും! വിശക്കുന്നേ....

2:08 PM, August 26, 2006  

Post a Comment

Links to this post:

Create a Link

<< Home